IndiaNews

ബംഗാള്‍ നിയമസഭയിലും പീഡന ശ്രമം; ആരോപണവുമായി കോണ്‍ഗ്രസിന്റെ വനിതാ എം.എല്‍.എ

കൊൽക്കത്ത: ബംഗാൾ നിയമസഭയിൽ ക്രമസമാധാന പാലന ഭേദഗതി നിയമം സഭയിൽ അവതരിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്കിടയിൽ തന്നെ സുരക്ഷാ ജീവനക്കാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി കോൺഗ്രസ് എംഎൽഎ പ്രതിമ രജക്. നിയമാനുസൃതമായ പ്രതിഷേധങ്ങളെപ്പോലും ഇല്ലാതാക്കാനുള്ള കരിനിയമമാണ് സർക്കാർ കൊണ്ടുവരുന്നതെന്നാരോപിച്ച് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് രംഗത്തിറങ്ങിയതോടെയാണ് സഭയിൽ ബഹളമുണ്ടായത്.

കോൺഗ്രസ് അംഗവും പ്രതിപക്ഷ നേതാവുമായ അബ്ദുൽ മന്നന്റെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. നിയമം സംബന്ധിച്ച ചർച്ചയ്ക്കു തയാറാകണമെന്നു സ്പീക്കർ അഭ്യർഥിച്ചെങ്കിലും മന്നൻ തയ്യാറാകാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ സ്പീക്കർ ബിമൻ ബാനർജി ഒരു ദിവസത്തേക്കു സസ്പെൻഡ് ചെയ്തു. പിന്നീട് നടുത്തളത്തിലിറങ്ങി ഇരിപ്പുറപ്പിച്ച മന്നനെ വാച്ച് ആൻഡ് വാർഡ് ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെയാണ് വനിതാ എം.എൽ.എ തന്നെ സുരക്ഷാ ജീവനക്കാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button