NewsIndia

സക്കീര്‍ നായിക്കിന്റെ ജീവനക്കാരനെതിരെ കേസ്

ന്യൂഡല്‍ഹി: സക്കീര്‍ നായിക്കിന്റെ ജീവനക്കാരനെതിരെ കേസ്. മലയാളി യുവാവിനെ ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിച്ചതിനാണ് ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്‍ ജീവനക്കാരനെതിരെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ കേസെടുത്തത്. ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനിലെ ഗസ്റ്റ് റിലേഷന്‍ മാനേജരായ ആര്‍ഷി ഖുറേഷിക്കെതിരെയാണ് കേസെടുത്തത്.

മലയാളിയായ അഷ്ഫാഖ് മജീദിനെ ഐ എസിൽ ചേരാൻ പ്രേരിപ്പിച്ചതിനാണ് ജീവനക്കാരനെതിരെ കേസെടുത്തത്. ആഗസ്റ്റ് മുതല്‍ കാണാതായ മകന്‍ അഷ്ഫാഖിനെ കുറിച്ച് മലയാളിയായ പിതാവ് മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ അന്വേഷണത്തിനിടയിലാണ് അഷ്ഫാഖിനെ ഐ എസിൽ ചേരാൻ പ്രേരിപ്പിച്ചതിന് ഐ ആർ എഫ് ജീവനക്കാരന് പങ്കുണ്ടെന്ന് എൻ ഐ എ കണ്ടെത്തുന്നത്.

അഷ്ഫാഖ് അടക്കമുള്ള യുവാക്കളെ മുംബൈ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലെ ചില അംഗങ്ങള്‍ തീവ്ര മതപാഠങ്ങളിലൂടെ വഴിതെറ്റിക്കുകയും ജിഹാദിലേക്ക് ആകര്‍ഷിക്കുകയും ചെയ്‌തെന്നും തുടർന്ന് ഇവരെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്നും എന്‍.ഐ.എ പറയുന്നു. ഖുറേഷി കാണാതായ യുവാക്കള്‍ക്ക് തീവ്ര മത ക്ലാസ്സുകള്‍ നല്‍കിയിരുന്നെന്നും താമസത്തിനും യാത്രയ്ക്കും വേണ്ടി ഖുറേഷിയാണ് ഇവർക്ക് പണം നല്‍കിയതെന്നും എന്‍.ഐ.എ വെളിപ്പെടുത്തി.

ഇന്ത്യയ്‌ക്കെതിരെ ആര്‍ഷി ഖുറേഷി പ്രവര്‍ത്തിച്ചെന്നും നിയമവിരുദ്ധമായ രീതിയില്‍ ഐ എസിനെ സഹായിക്കുന്ന പല പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും എന്‍ ഐ എ പറയുന്നു. ഖുറേഷിക്ക് പുറമെ കേരളത്തില്‍നിന്നുള്ള അബ്ദുള്‍ റഷീദ് അബ്ദുള്ളയ്‌ക്കെതിരെയും എന്‍ ഐ എ കേസെടുത്തിട്ടുണ്ട്. അബ്ദുള്ള ഇപ്പോള്‍ ഐ എസിന്റെ നിയന്ത്രണത്തിലുള്ള അഫ്ഘാനിസ്ഥാനിലാണെന്നാണ് എന്‍ ഐ എ യുടെ വിലയിരുത്തല്‍. അബ്ദുള്ളക്കെതിരെയുള്ള എന്‍ ഐ എ യുടെ രണ്ടാമത്തെ കുറ്റപത്രമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button