News

ശശികലയുടെ തടവിൽനിന്ന് അഞ്ച് എം.എല്‍.എമാര്‍ പുറത്തിറങ്ങി

ചെന്നൈ: ശശികല ക്യാമ്പ് ഒളിവില്‍ താമസിപ്പിച്ചിരുന്ന അഞ്ച് എം.എല്‍.എമാര്‍ പുറത്തിറങ്ങി. എം.എല്‍.എമാര്‍ തടവിലാണെന്നും 30 എം.എല്‍.എമാര്‍ നിരാഹാരത്തിലാണെന്നുമുള്ള വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് പ്രതികരണവുമായി എം.എല്‍.എമാര്‍ രംഗത്തെത്തിയത്.തങ്ങള്‍ ഒളിവിലല്ലെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ തങ്ങള്‍ ഹാജരാകുമെന്നും എം.എല്‍.എ ടി.കെ രാമചന്ദ്രന്‍ പറയുന്നു. ആരുടെയും ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരവും സ്വന്തം ചെലവിലുമാണ് റിസോര്‍ട്ടില്‍ താമസിക്കുന്നത്. ഇവിടെ 98 എംഎല്‍എമാരാണ് ഉള്ളത്. ബാക്കിയുള്ളവര്‍ ചെന്നൈയിലുണ്ട്. ഇവിടെ ആരും ഉപവസിക്കുന്നില്ല ശശികലയോട് അടുപ്പമുള്ള അഞ്ച് എം.എല്‍.എമാര്‍ പറഞ്ഞു.

ശശികലയ്ക്ക് തങ്ങള്‍ പൂര്‍ണപിന്തുണ നല്‍കും. ഗവര്‍ണര്‍ ആവശ്യപ്പെടുന്ന സമയം ഹാജരാകാനാണ് തീരുമാനം. 30 ഓളം പേര്‍ നിരാഹാരത്തിലാണ് എന്ന വാര്‍ത്ത തെറ്റാണ്. തങ്ങള്‍ ഇവിടെ ജോളിയായി കഴിയുകയാണെന്നും എം.എല്‍.എ രാമചന്ദ്രന്‍ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button