NewsIndia

ശശികല വേണ്ടെന്ന് ഗവർണർ; വാർത്ത നിഷേധിച്ച് രാജ്ഭവൻ

ചെന്നൈ : തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കേന്ദ്രത്തിന് വീണ്ടും റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച്‌ രാജ്ഭവന്‍. റിപ്പോർട്ട് രാഷ്ട്രപതിക്കോ ആഭ്യന്തര മന്ത്രാലയത്തിനോ സമര്‍പ്പിച്ചിട്ടില്ല.

ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. കേന്ദ്രത്തിനു വി.കെ. ശശികലയ്ക്കെതിരായ പരാമര്‍ശമുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ സമര്‍പ്പിച്ചുവെന്നാണ് ചില മാധ്യമങ്ങളില്‍ വന്നവാർത്ത. മാത്രമല്ല എ.എല്‍.എമാരെ തടവില്‍വച്ചത് അന്വേഷിക്കണമെന്നും
ശശികലയ്ക്കെതിരായ അനധികൃത സ്വത്ത് കേസും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുവെന്നായിരുന്നു മറ്റു വാര്‍ത്തകള്‍.

ശശികലയ്ക്കെതിരൊയ കേസിന്റെ തല്‍സ്ഥിതി അറിയിക്കണമെന്നും തമിഴ്നാട്ടിലെ സാഹചര്യം സങ്കീര്‍ണമെന്നും ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.
അതിനിടെ, തമിഴ്നാട്ടില്‍ കേന്ദ്ര സേനയെ വ്യന്ന്യസിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
ഗവർണറുമായി ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി നേരിടുകയാണ്. ഈ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാൻ ഗവർണർ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി സ്റ്റാലിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അണ്ണാ ഡിഎംകെ എംഎല്‍എമാരെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്ന സംഭവവും സ്റ്റാലിന്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി. കൂടിക്കാഴ്ച രാജ്ഭവനിലായിരുന്നു നടന്നത്.

തമിഴ്നാടിനെ ആരു ഭരിയ്ക്കണമെന്ന ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ തീരുമാനം കേൾക്കാനായി കാതോർത്തിരിക്കുകയാണ് തമിഴകം. കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയും ഒ. പനീര്‍സെല്‍വവും ഗവര്‍ണറെ കണ്ടിരുന്നു. ഇതിനുശേഷം സംഭവങ്ങള്‍ ഗവര്‍ണര്‍ രാഷ്ട്രപതിയെ അറിയിച്ചു. ഇനി എന്തു തീരുമാനമെടുക്കണമെന്ന് ഗവര്‍ണറാണ് തീരുമാനിക്കേണ്ടേത്. സ്റ്റാലിന്‍ കൂടി ഗവര്‍ണറെ കാണുന്നതിനാല്‍ രംഗം വീണ്ടും കൊഴുക്കുമെന്ന് ഉറപ്പായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button