പ്രതിഷേധ റാലിക്കിടെ ചാവേര്‍ ആക്രമണം: നിരവധിപേര്‍ കൊല്ലപ്പെട്ടു

ലാഹോര്‍: ചാവേര്‍ ബോംബ് ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്. പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം നടന്നത്. മെഡിക്കല്‍ ഷോപ്പ് ഉടമകളാണ് പ്രതിഷേധിച്ചത്. സ്‌ഫോടനത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇനിയുമൊരു സ്‌ഫോടനം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

Share
Leave a Comment