India

ശശികലയെ പരിഹസിച്ചു നടന്‍ കമല്‍ഹാസന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന ശശികലയെ പരിഹസിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. ട്വിറ്ററിലൂടെയാണ് കമല്‍ഹാസന്‍ പ്രതിഷേധം അറിയിച്ചത്. പഴയൊരു പാട്ട് ട്വിറ്ററില്‍ തമിഴില്‍ കുറിച്ചാണ് കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കിയത്.

പഴയ പാട്ടാണ്. എന്നാലും.
തെറ്റായ ആള്‍ എല്ലാറ്റിലും ജയിച്ചു കൊണ്ടിരിക്കും.
പക്ഷേ എപ്പോഴും നടക്കില്ല. കാലം മാറും, ന്യായം..

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധി ശശികലയ്‌ക്കെതിരെയായതിനുപിന്നാലെയാണ് കമല്‍ഹാസന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ശശികല എന്ന യാഥാര്‍ഥ്യം തന്നെ വേദനിപ്പിക്കുന്നുവെന്നും പനീര്‍സെല്‍വത്തെ പിന്തുണച്ചു കമല്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button