KeralaNews

ശ്‌മശാനം കൈയേറി മണ്ണെടുപ്പ് : ജെസിബി ഉപയോഗിച്ച് കരാറുകാരൻ പുറത്തെടുത്തത് 8 മൃതദേഹങ്ങൾ

മറയൂര്‍: പഞ്ചായത്ത് മാലിന്യകേന്ദ്രത്തില്‍ മതിലുപണിക്കായി മണ്ണു നീക്കിയപ്പോള്‍ പൊതുശ്മശാനത്തില്‍ കയറി മണ്ണുനീക്കിയതിനെ തുടര്‍ന്ന് അടക്കം ചെയ്തിരുന്ന എട്ട് മൃതദേഹങ്ങള്‍ പുറത്തുവന്നു. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് മതില്‍കെട്ടാമെങ്കിലും പൊതു ശ്മശാനത്തിലെ മണ്‍തിട്ട ഇടിച്ചു നിരത്തിയാല്‍ കരാര്‍ ജോലിയില്‍ അമിതലാഭം ലഭിക്കാനാണ് പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്ത ഭാഗത്തെ മണ്ണിടിച്ചത്.

മറയൂരിലെ ഭൂരഹിതരുടെയും പട്ടികജാതി കോളനി നിവാസികളുടെയുംമൃതദേഹങ്ങളാണ് പൊതുശ്മശാനത്തില്‍ അടക്കം ചെയ്യാറുള്ളത്. ആദ്യം തന്നെ മൃതദേഹങ്ങൾ പുറത്ത് വന്നെങ്കിലും ഇത് വകവെയ്ക്കാതെ ജെസിബി ഉപയോഗിച്ച് വീണ്ടും മണ്ണ് മാറ്റുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ ഭാഗത്ത് നിന്ന് വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മറയൂർ എസ്.ഐ കെ.എ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പിന്നീട് നാട്ടുകാർ പഞ്ചായത്ത് അംഗങ്ങളുമായി ചർച്ച നടത്തി മൃതദേഹങ്ങൾ സംസ്‌കരിക്കുകയും കരാറുകാരനെതിരെ പരാതി നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button