NewsInternational

ഏകാധിപത്യത്തെ ചോദ്യം ചെയ്ത സഹോദരനെ കിം ജോങ് ഉന്‍ കൊലപ്പെടുത്തിയെന്ന് സൂചന

സിയോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരന്‍ കിംഗ് ജോങ് നാം മലേഷ്യയില്‍ കൊല്ലപ്പെട്ടതായി സൂചന.ദക്ഷിണ കൊറിയന്‍ വാര്‍ത്താ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്. കിംഗ് ജോംഗ് നാമിന്റെ മരണം റിപ്പോർട്ട് ചെയ്തത്.ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് കിം ജോങ് നാമിനെ വിഷം കുത്തി വയ്ക്കുകയായിരുന്നുവെന്നാണ് വാർത്ത. ഇന്നലെ നടന്ന സംഭവത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

വിമാനത്താവളത്തില്‍ അവശനിലയില്‍ കണ്ടെത്തിയ, മധ്യ വയസ്കനായ ഒരു കൊറിയക്കാരനെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചെന്നു മാത്രമാണ് വാർത്തകൾ. എന്നാൽ കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമനാണ് കിം ജോങ് നാമിന്റെയും പിതാവ്.മാതാവ് രണ്ടും. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ നടപടികളെ കിം ജോംഗ് നാം ശക്തമായി എതിര്‍ത്തിരുന്നതായും അതിനാൽ കൊലപ്പെടുത്തിയെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button