NewsGulf

ഒരു തേപ്പിന്റെയും നൈസായി എട്ടിന്റെ പണി കൊടുത്തതിന്റെയം കഥ:വഞ്ചിച്ച മലയാളി കാമുകനോട് ഫിലിപ്പിനോ യുവതിയുടെ പ്രതികാരം

അബുദാബി•വിവാഹവാഗ്ദാനം നല്‍കി പ്രണയിച്ച് എല്ലാം കവര്‍ന്നെടുത്ത ശേഷം മുങ്ങി നാട്ടില്‍പോയി വേറെ വിവാഹം കഴിച്ച മലയാളി യുവാവിന് എട്ടിന്റെ പണി കൊടുത്ത് ഫിലിപ്പിനോ യുവതി. ഇപ്പോള്‍ ഭാര്യയും പോയി കാമുകിയും പോയി മാനവും പോയി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് കൊല്ലം സ്വദേശിയായ പ്രവാസി യുവാവ്.

അബുദാബിയില്‍ ജോലി ചെയ്യുന്ന യുവാവും ഫിലിപ്പിനോ യുവതിയും തമ്മിലുള്ള പരിചയം പിന്നീട് പൊരിഞ്ഞ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. മലയാളിപ്പയ്യന്റെ ‘ആത്മാര്‍ത്ഥ’ പ്രണയത്തില്‍ വീണ ഫിലിപ്പിനോ യുവതി എല്ലാം അവനായി സമര്‍പ്പിച്ചു. അതേസമയം, എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച ഇരുവരുടേയും പ്രണയലീലകള്‍ ഫിലിപ്പിനോ യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

ഇരുവരുടേയും പ്രണയം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കവേ, ഒരു ദിവസം ഒന്നും മിണ്ടാതെ കൊല്ലംകാരന്‍ മുങ്ങി. നാട്ടില്‍ പോയിട്ടും വിളിക്കാതിരുന്ന തന്റെ കാമുകനെക്കുറിച്ചോര്‍ത്ത് പെണ്‍കുട്ടി വിഷണ്ണയായി.

അതേസമയം, നാട്ടിലെത്തിയ യുവാവിന് വീട്ടുകാര്‍ മകന്റെ ഗള്‍ഫിലെ ജോലിയും ശമ്പളവുമൊക്കെ പറഞ്ഞ് നല്ല സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി കെട്ടിച്ച് കൊടുക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം യുവാവിന്റെ പ്രൊഫൈലില്‍ വിവാഹചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്തിരിക്കുന്നത് ഫിലിപ്പിനോ യുവതി കാണുന്നത്. താന്‍ കബളിപ്പിക്കപ്പെട്ട വിവരം യുവതി ഞെട്ടലോടെ തിരിച്ചറിഞ്ഞു.

thepp1

പിന്നെ അവള്‍ ഒന്നും ആലോചിച്ചില്ല. തങ്ങളുടെ പൂര്‍വകാല ലീലകളുടെ ചിത്രങ്ങള്‍ അവള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ്‌ ചെയ്തു. പരസ്പര ചുംബനങ്ങള്‍, കെട്ടിപ്പിടുത്തങ്ങള്‍, ഒരേ കിടക്കയില്‍, ഒരേ മുറിയില്‍, അരുതാത്ത സീനറികളില്‍ തന്റെ ഭര്‍ത്താവും ഫിലിപ്പീനോയും നില്‍ക്കുന്ന ഒന്നല്ല നൂറിലേറെ ചിത്രങ്ങളാണ് യുവതി പോസ്റ്റ്‌ ചെയ്തത്. തുടര്‍ന്ന് യുവാവിന്റെസുഹൃത്തുക്കളായ മലയാളികള്‍ക്ക് ഓരോരുത്തര്‍ക്കും ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചു. ഫിലിപ്പീനോയുടെ ഫ്രണ്ട്സ് റിക്വസ്റ്റ് കിട്ടിയ യുവാവിന്റെ സുഹൃത്തുക്കള്‍ യുവതിയുടെ പ്രൊഫൈലില്‍ കയറി ഫോട്ടോ ഗ്യാലറി കണ്ടതോടെ സംഭവം പാളി. അത് പിന്നെ നാടാകെ പാട്ടായി.

വിവരം യുവാവിന്റെ പ്രതിശ്രുത വധുവിന്റെ ചെവിയിലുമെത്തി. വധു തന്റെ വീട്ടില്‍ വിളിച്ചു കാര്യം പറഞ്ഞു. വധുവിന്റെ വീട്ടില്‍ വണ്ടി നിറയെ ആളുകള്‍ വരന്റെ വീട്ടുമുറ്റത്ത് വന്നിറങ്ങി. വധുവിനേയും കൂട്ടി അവര്‍മടങ്ങി. ഏറെ താമസിയാതെ വിവാഹമോചനത്തിനുള്ള വക്കീല്‍ നോട്ടീസുമെത്തി.

യുവാവും വീണ്ടും ഫിലിപ്പിനോ യുവതിയുമായി ബന്ധപ്പെട്ടെങ്കിലും തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹം കഴിച്ച യുവാവിനെ ഇനി സ്വീകരിക്കാന്‍ അവളും ഒരുക്കമല്ല. ചുരുക്കത്തില്‍ ഭാര്യയും കാമുകിയും മാനവും പോയി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പയ്യന്‍.

shortlink

Post Your Comments


Back to top button