![sachin-tendulkar-event](/wp-content/uploads/2017/02/498598-sachin-tendulkar-event-700.jpg)
ന്യൂഡല്‍ഹി: മറ്റൊരു ഗ്രാമം കൂടി ക്രിക്കറ്റ് ഇതിഹാസം ദത്തെടുത്തു. മഹാരാഷ്ട്രയിലെ ഒസമനാബാദ് ജില്ലയിലെ ഡോന്‍ജ ഗ്രാമത്തിനാണ് സച്ചിന് ടെന്‍ഡുല്‍ക്കര്‍ ആശ്വാസമായി എത്തിയത്. സന്‍സാദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി പ്രകാരമാണ് ഗ്രാമം ഏറ്റെടുത്തത്.
വികസനമാണ് സച്ചിന് ലക്ഷ്യമിടുന്നത്. ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന നാലു കോടിയുടെ വികസന പദ്ധതികള്‍ ഗ്രാമത്തില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ സ്കൂള്‍, എല്ലാ വീടുകളിലേക്കുമുള്ള ജലവിതരണ പദ്ധതി, കോണ്‍ക്രീറ്റ് റോഡ്, അഴുക്കുചാലുകള്‍ തുടങ്ങിയവ നിര്‍മിക്കും. ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം ഇതിനുമുന്‍പ് സച്ചിന് ദത്തെടുത്തിരുന്നു.
Post Your Comments