
കുവൈറ്റിൽ സ്വദേശീവത്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലെ 25% വിദേശ ജീവനക്കാരെ പിരിച്ച് വിടാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പിരിച്ച് വിടേണ്ട 450 അദ്ധ്യാപകരുടെയും,150 വകുപ്പ് തലവൻമാരുടെയും,ടെക്നിക്കൽ സൂപ്പര്‍ വൈസര്‍മാരുടെയും പട്ടിക തയ്യാറാക്കി. ജൂലൈ 7നു കരാര്‍ അവസാനിക്കുന്നതിനു മുന്നോടിയായി അടുത്ത മാസം ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കും.
സോഷ്യോളജി, ഇസ്ലാമിക് സ്റ്റടീസ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് കൂടുതലായും പട്ടികയില്‍ ഉള്‍പ്പെടുന്നത്.
Post Your Comments