KeralaNews

തമിഴ്‌നാട്ടിൽ നിന്ന് അൻപതംഗ സ്ത്രീകൾ മോഷണത്തിന് കേരളത്തിൽ

തൃശൂർ: തമിഴ്‌നാട്ടിൽ നിന്ന് അൻപതംഗ മോഷണ സംഘം കേരളത്തിലെത്തിയിട്ടുള്ളതായി പോലീസ്. സ്ത്രീകളാണ് ഇത്തരത്തിൽ മോഷണത്തിനായി എത്തിയിട്ടുള്ളത്. ബസിൽ മോഷണം നടത്തുന്നതിനിടെ പിടിയിലായ മഥുര സ്വദേശിനി മലരിനെ (25) ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പോലീസിനോട് അവർ വെളിപ്പെടുത്തിയത്.

തിരക്കേറിയ ബസിൽ കയറി മാല മോഷ്ടിക്കാനും ബാഗ് തുറന്നു പണം മോഷ്ടിക്കാനും വിദഗ്ധ പരിശീലനം ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഇന്നലെ പ്രിയ എന്ന മറ്റൊരു പെൺകുട്ടിയെയും പോലീസ് പിടികൂടിയിരുന്നു.ഇന്നലെ ഒരു ബസിൽ നിന്ന് മാത്രം രണ്ടു സ്ത്രീകളുടെ മാല മോഷണം പോയി.ഒപ്പം ചെറുതുരുത്തിയിൽ ബസിൽ മൂന്നു സ്ത്രീകളുടെ മാലയും മോഷണം പോയി. പോലീസ് ജാഗ്രതാ നിർദ്ദേശവും നൽകിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button