NewsGulf

സലാലയിലെ കൊലപാതകങ്ങൾ : മലയാളി കുടുംബങ്ങൾ ഭീതിയിൽ

സലാല: ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍െറ കൊലപാതകം നടന്നതോടെ സലാലയിൽ താമസിക്കുന്നവരെല്ലാം ഭീതിയിൽ. രണ്ടാഴ്ചക്കിടെ ഇത് രണ്ടാമത്തെ കൊലപാതകമാണ്. ഫെബ്രുവരി മൂന്നിനാണ് സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ക്ളീനിങ് ജോലിക്കാരിയായ തിരുവനന്തപുരം ആര്യനാട് സ്വദേശി സിന്ധു കൊല്ലപ്പെട്ടത്. താമസസ്ഥലത്ത് അതിക്രമിച്ചുകയറിയ യമന്‍ സ്വദേശി സിന്ധുവിനെ കുത്തിക്കൊന്ന് ആഭരണങ്ങള്‍ കവരുകയായിരുന്നു. ഈ സംഭവത്തില്‍ പ്രതിയായ യമനിയെ 24 മണിക്കൂറിനകം പൊലീസ് പിടികൂടി.

കഴിഞ്ഞവര്‍ഷം ഏപ്രിലിൽ എറണാകുളം സ്വദേശിനി ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ടിരുന്നു. സലാല ബദര്‍ അല്‍സമാ ആശുപത്രിയിലെ നഴ്സായിരുന്നു ചിക്കു. ഈ മൂന്ന് കൊലപാതകങ്ങളിലെയും സമാനതയാണ് മലയാളികളെ ഭീതിപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button