KeralaNews

വാഹനാപകടത്തില്‍ എസ് എഫ് ഐ നേതാവ് മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരം

കാസർഗോഡ് :കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ നുള്ളിപ്പാടി ചെന്നിക്കരയിലെ അഹ് മദ് അഫ്സല്‍ (23) മരിച്ചു.കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ സംഘാടകരായ അഹ്മദും സുഹൃത്തുക്കളായ പുല്ലൂര്‍ സ്വദേശി വിനോദും സീതാംഗോളിയിലെ നാസറും പുലര്‍ച്ചെ നാല് മണിയോടെ കോളജിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നാസറിനും വിനോദിനും ഗുരുതരമായ പരിക്കുകളുണ്ട്.

മൂന്നുപേരെയും മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അഹ്മദ് അഫ്സലിന്റെ ജീവൻ രക്ഷിക്കാനായില്ല.എസ് എഫ് ഐ യുടെ സജീവ പ്രവർത്തകനായ അഹ്മദ് അഫ്സലിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.മുഖ്യസംഘാടകനായ അഫ്സലിന്റെ മരണത്തെ തുടര്‍ന്ന് കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ഇന്നത്തെ കലോത്സവ പരിപാടികൾ തിങ്കളാഴ്ചത്തേക്കു മാറ്റി വെച്ചതായി യൂണിവേഴ്‌സിറ്റി വി സി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button