കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമാ മേഖലയിലുള്ള ചിലര്‍ക്കും പങ്കുള്ളതായി സൂചനയെന്ന് പോലീസ്. സംഭവം നടന്നതിനു ശേഷം ചില സിനിമാ പ്രവര്‍ത്തകര്‍ പൾസര്‍ സുനിയുമായി ഫോണില്‍ ബന്ധപ്പെട്ടു. അക്രമത്തിനു ശേഷം നടി സംവിധാകന്‍ ലാലിന്‍റെ വീട്ടില്‍ അഭയം തേടുകയും വിവരം പോലീസില്‍ അറിയിക്കുകയും ചെയ്‍തു. ഇതിനു ശേഷമാണ് ചില സിനിമാക്കാര്‍ സുനിയുമായി ഫോണില്‍ ബന്ധപ്പെട്ടത്. പോലീസ് വിവരം അറിഞ്ഞെന്ന് ഇവരില്‍നിന്ന് മനസ്സിലാക്കിയ സുനിയും സംഘവും കൊച്ചിയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.സുനിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പോലീസ് പറഞ്ഞു
Leave a Comment