NewsInternational

പാകിസ്ഥാനില്‍ ഇതുവരെ കാണാത്ത ഭീകര വേട്ട : 130 പേരെ വധിച്ചു : നിരവധി പേര്‍ അറസ്റ്റില്‍

ലാഹോര്‍: പാക്കിസ്ഥാനില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭീകര വിരുദ്ധനീക്കങ്ങളില്‍ 130ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നടപടിയില്‍ 350ല്‍ അധികം പേര്‍ അറസ്റ്റിലായി. ഇവരില്‍ ഭൂരിപക്ഷവും അഫ്ഗാന്‍ പൗരന്‍മാരാണ്. കഴിഞ്ഞ ദിവസസങ്ങളില്‍ രാജ്യത്തുണ്ടായ ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കു മറുപടിയായാണ് പാക്കിസ്ഥാന്‍ ഭീകരവിരുദ്ധനീക്കം ശക്തമാക്കിയത്. അതിര്‍ത്തിയില്‍ മാത്രം 15 അഫ്ഗാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ചാവേറുകള്‍ക്കു പരിശീലനം നല്‍കുന്ന കൊടുംഭീകരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ, ജമാത് അല്‍ സര്‍ ഭീകരസംഘടനയുടെ ആയുധകേന്ദ്രം അടക്കം 12 ഒളിസങ്കേതങ്ങള്‍ തകര്‍ത്തതായും സൈന്യം അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഭീകരാക്രമണത്തില്‍ നൂറിനടുത്ത് ആളുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ ഭീകരവിരുദ്ധ നീക്കങ്ങള്‍ ശക്തമാക്കിയത്.

shortlink

Post Your Comments


Back to top button