Gulf

യുഎഇയിലുള്ള ആഡംബര കെട്ടിടത്തിൽ തീപ്പിടുത്തം

യുഎഇയിലുള്ള ആഡംബര കെട്ടിടത്തിൽ തീപ്പിടുത്തം. യുഎഇയിലെ അബുദാബി എയർപോർട്ട് റോഡിലുള്ള ആഡംബര കെട്ടിടത്തിൽ ശനിയാഴ്ച രാത്രിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായ ഉടൻതന്നെ അധികൃതർ അപായമണി മുഴക്കിയതിനാൽ ആളുകൾ ഓടി പുറത്തിറങ്ങിയിരുന്നു. കെട്ടിടത്തിൽ നിന്ന് മുഴുവൻ ആളുകളെ ഒഴിപ്പിച്ചതായും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

തീപിടുത്തമുണ്ടായതിനെ തുടർന്ന് ടെൽമ സ്ട്രീറ്റ് ജംഗ്ഷൻ മുതൽ അൽ വാഹ്ദ മാൾ ജംഗ്ഷൻ വരെയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button