International

വ്യാപാരകേന്ദ്രത്തിൽ സ്ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു

വ്യാപാരകേന്ദ്രത്തിൽ സ്ഫോടനം നിരവധി പേർ കൊല്ലപ്പെട്ടു. സൊമാലിയയിലെ തിരക്കേറിയ വ്യാപാരകേന്ദ്രത്തിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 39 പേർ കൊല്ലപ്പെട്ടു. 50ൽ അധികംപേർക്കു പരിക്കേറ്റു. വ്യാപാരികളും ഉപഭോക്താക്കളും കൂടുതലായി ഇവിടെ ഉണ്ടായിരുന്ന സമയത്ത് മൊഗാദിഷുവിലെ ഒരു റെസ്റ്റോറന്‍റിനു പുറത്ത് പാർക്ക് ചെയ്തിരുന്ന കാർ പൊട്ടിത്തറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന് ജില്ലാ കമ്മിഷണർ അഹമ്മദ് അബ്ദുള്ള അറിയിച്ചു.

അൽഷബാബ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. ഈ മാസം എട്ടിന് പുതിയ പ്രസിഡന്‍റ് അധികാരത്തിൽ എത്തിയശേഷമുണ്ടാകുന്ന ഏറ്റവും വലിയ സ്ഫോടനമാണിത്.

shortlink

Post Your Comments


Back to top button