NewsInternational

പടിഞ്ഞാറന്‍ മൊസൂള്‍ സൈന്യം പിടിച്ചെടുത്തു- നിരവധി ഐ സിസ് ഭീകരർ കൊല്ലപ്പെട്ടു

ബഗ്ദാദ്: മൊസൂളില്‍ സൈന്യവും ഭീകരരുമായി നടന്ന ഏറ്റമുട്ടലില്‍ പടിഞ്ഞാറന്‍ മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍നിന്നു സൈന്യം മോചിപ്പിച്ചു. ഐഎസിന്റെ കയ്യില്‍ നിന്നു അതിശക്തമായ ഏറ്റു മുട്ടലിനൊടുവിലാണ് സൈന്യം മൊസൂൾ മോചിപ്പിച്ചത്.മൊസൂള്‍ വിമാനത്താവളം പിടിക്കാന്‍ അതി ഭയങ്കരമായ പോരാട്ടം തുടരുകയാണ്.

സൈന്യം നിയന്ത്രണത്തിലാക്കിയ സ്വതന്ത്രമായ മേഖലകളില്‍ ജനം ആഹ്ലാദപ്രകടനങ്ങള്‍ നടത്തി. ഐ എസിനെതിരെ ജനങ്ങളും സൈന്യത്തോടൊപ്പം പങ്കു ചേർന്നു.ടൈഗ്രിസ് നദിയുടെ പരിസരപ്രദേശങ്ങള്‍ സൈന്യം പിടിച്ചെടുത്തു.നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button