KeralaNewsIndia

പ്രധാനമന്ത്രിയോട് അൽപ്പമൊക്കെ ബഹുമാനം ആവാം- കട്‌ജുവിനെ കാണാൻ പോയി പുലിവാല് പിടിച്ച് ഡി വൈ എഫ് ഐ

 

ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് പരാതിക്കത്ത് അയക്കുന്ന പരിപാടിയുടെ ഭാഗമായി അത് ഉദ്ഘാടനം ചെയ്യിക്കാനായി ജസ്റ്റീസ് മാർകണ്ഡേയ കട്ജുവിനെ കാണാൻ പോയ ഡി വൈ എഫ് ഐ നേതാക്കൾ പുലിവാല് പിടിച്ചു.പൂനയിലെ ഇൻഫോസിസ് ടെക് പാർക്കിൽ മലയാളിയായ രസീല കൊല്ലപ്പെട്ട കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിക്കത്ത് ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നു ഡി വൈ എഫ് ഐ നേതാക്കളുടെ ഉദ്ദേശ്യം.എന്നാൽ കട്ജു പരാതിക്കത്തിലെ വ്യാകരണ പിശകുകളും അക്ഷരത്തെറ്റുകളും ചൂണ്ടിക്കാണിച്ചു മിനിറ്റുകളോളം തിരുത്തലുകൾ നടത്തി.

ദൃശ്യ മാധ്യമങ്ങളുമായി ചെന്ന അഖിലേന്ത്യാ നേതാവ് മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്ക് ഇത് നാണക്കേടായി. പ്രധാനമന്ത്രിയെ സർ എന്നല്ല സംബോധന ചെയ്യേണ്ടത്, ഹോണറബിൾ പ്രൈം മിനിസ്റ്റർ എന്ന് തന്നെ എഴുതണം എന്ന് അദ്ദേഹം പറഞ്ഞു. അൽപ്പമൊക്കെ മര്യാദ പ്രധാനമന്ത്രിയോടാവാം എന്നും റിയാസിനെ ഉപദേശിച്ചു. . എല്ലാം കഴിഞ്ഞപ്പോൾ ആണ് കട്ജുവിന്റെ ആ ചോദ്യം കേട്ട് നേതാക്കൾ ഞെട്ടിയത് ‘ “നിങ്ങളുടെ സംഘടനാ ഏതാണ്?” എന്ന്. യുവാക്കളുടെ സംഘടന എന്ന് റിയാസ് പറഞ്ഞപ്പോൾ അത് അഖിലേന്ത്യാ സംഘടന ആണോ എന്നായി കട്‌ജു.

ഹോണറബിളിന്റെ സ്പെല്ലിങ് തിരുത്തിക്കൊടുത്തതോടെ എങ്ങനെയും കട്ജുവിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥയിലായി നേതാക്കൾ. റിയാസിനൊപ്പം ഒരു അഭിഭാഷകനും ഉണ്ടായിരുന്നു. ഇത്രയും തെറ്റ് ഈ കത്തിൽ വരുത്തിയ നിങ്ങൾ എന്റെ ജൂനിയർ ആയിരുന്നെങ്കിൽ നിങ്ങളെ ഞാൻ ശരിയാക്കിയേനെ എന്ന് കട്ജു പറഞ്ഞു. ഒപ്പം ഡി വൈ എഫ് ഐ എന്ന പേര് താൻ ഇതിനു മുൻപ് കേട്ടിട്ടില്ലെന്നും കട്‌ജു പറഞ്ഞു.ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ, ആകെ നാണം കെട്ടു ഡി വൈ എഫ് ഐ നേതാക്കൾ. സോഷ്യൽ മീഡിയയിൽ റിയാസിനും കൂട്ടർക്കും പിണഞ്ഞ അമളി ട്രോളന്മാർക്കു ചാകരയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button