India

ട്രെയിനില്‍ നിന്ന് വീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ചെന്നൈ : ചെന്നൈയില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു സംഭവം. തിരുമാല്‍പൂര്‍ – ചെന്നൈ ബീച്ച് സബര്‍ബന്‍ ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ ബാഗ് സിഗ്‌നല്‍ പോസ്റ്റില്‍ കുടുങ്ങിയതാണ് അപകടത്തിനിടയാക്കിയത്. ട്രെയിനിന്റെ ഫുട്‌ബോഡില്‍ നിന്നും യാത്രചെയ്യുകയായിരുന്നു മൂവരും.

തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട് ഈ വിദ്യാര്‍ത്ഥിക്ക് ഒപ്പം അടുത്ത് നില്‍ക്കുകയായിരുന്ന ആറു പേരും ട്രെയിനില്‍ നിന്നും വീഴുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നതിനിടയിലാണ് ഒരാള്‍ മരിച്ചത്. പരിക്കേറ്റവരും വിദ്യാര്‍ത്ഥികളാണ്. ഇവര്‍ എവിടെയാണ് പഠിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button