International

കാര്‍ ബോംബ് സ്‌ഫോടനം: 41 പേര്‍ കൊല്ലപ്പെട്ടു

അങ്കാറ: ഐഎസ് ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള സുരക്ഷ ചെക്‌പോസ്റ്റിലാണ് കാര്‍ ബോംബ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 41 ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. എന്നാല്‍, മരണസംഖ്യ ഇനിയും ഉയരാം.

35 ഓളം സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആറ് വിമതരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയയിലെ അല്‍ബാബിലാണ് സ്‌ഫോടനം നടന്നത്.

Tags

Post Your Comments


Back to top button
Close
Close