NewsInternational

ഐ എസ് ജിഹാദികളുടെ കയ്യിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ഗ്രാമത്തിലെ സ്ത്രീകൾ ആഘോഷിക്കുന്നത് ഇങ്ങനെ

 

മിഡിൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിന്റെ നിയന്ത്രണം ഐസിസ് ഭീകരർക്ക് നഷ്ടമായപ്പോൾ ആ ഗ്രാമത്തിലെ സ്ത്രീകൾ ലഭിച്ച സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.തങ്ങളുടെ ശിരോവസ്ത്രം അഴിച്ച് കളഞ്ഞ് തീയിട്ട് കത്തിച്ച് സിഗററ്റ് വലിച്ചാണ് അത് ആഘോഷിച്ചിരിക്കുന്നത്. ജിഹാദികളുടെ ക്രൂരമായ ഭരണത്തിൽ നിന്നും മോചനം ലഭിച്ച സ്ത്രീകൾ ആനന്ദ നൃത്തവും ആടുന്നത് കാണാം.

ആർപ്പ് വിളിച്ച് തന്റെ നിഖാബ് വലിച്ചൂരുന്ന സ്ത്രീയുടെ അടുത്ത് കുട്ടികളും പുരുഷന്മാരും ചിരിച്ചു കൊണ്ട് നൃത്തം ചെയ്യുന്നുണ്ട്. ഏത് ഗ്രാമത്തിൽ നിന്നാണീ വീഡിയോ പകർത്തപ്പെട്ടിരിക്കുന്നതെന്നത് വ്യക്തമല്ല. കുർദിഷ് ന്യൂസ് ഔട്ട്ലെറ്റായ റുഡായിൽ ഇത് പിന്നീട് ട്വീറ്റ് ചെയ്യപ്പെട്ടിരുന്നു. മൊസൂൾ നഗരം സൈന്യം ഐ എസിന്റെ കയ്യിൽ നിന്ന് മോചിപ്പിച്ചതിനു ശേഷമാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.എന്നാൽ വിമാനത്താവളത്തിന്റെ നിയന്ത്രണം ഇപ്പോഴും ഐസിസിന്റെ കൈവശം തന്നെയാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close