India

ഇഷ്ട മൊബൈല്‍ നമ്പരിനായി 8.1കോടി മുടക്കിയ ഇന്ത്യക്കാരനെ പരിചയപ്പെടാം

മൊബൈല്‍ സിം കാര്‍ഡുകള്‍ ഫ്രീയായി കിട്ടുന്ന ഇക്കാലത്ത് പ്രവാസിയായ ഈ ഇന്ത്യക്കാരന്‍ തന്റെ ഇഷ്ട മൊബൈല്‍ നമ്പരിനായി മുടക്കിയ തുക കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 058-8888888 എന്ന നമ്പരിനായി ബല്‍വീന്ദര്‍ സഹ്നി എന്ന ബിസിനസുകാരന്‍ ചെലവഴിച്ചത് 8.1കോടിയാണ്. കഴിഞ്ഞ വര്‍ഷം തന്റെ റോള്‍സ് റോയ്‌സ് കാറിനു ഡി5 എന്ന നമ്പര്‍ സ്വന്തമാക്കാന്‍ ഇദ്ദേഹം 60കോടി ചെലഴിച്ചിരുന്നു. നമ്പര്‍ സ്വന്തമാക്കി രണ്ടു മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം കോളുകളാണ് ഇദ്ദേഹത്തിനു വന്നത്. താന്‍ ഇത്രയും പണം ചെലവിടുന്നത് ദുബൈ സര്‍ക്കാര്‍ ഇതിലൂടെ ലഭിക്കുന്ന പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാലാണെന്നാണ് ബല്‍വീന്ദറിന്റെ വാദം.

shortlink

Post Your Comments


Back to top button