ഐ.എസിന്റെ ലക്ഷ്യം ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ : നിര്‍ണായക വിവരം ലഭിച്ചത് ഇന്ത്യക്കാരായ ഐ.എസുകാരില്‍ നിന്ന്

അഹമ്മദാബാദ് : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന സംശയത്തില്‍ സഹോദരങ്ങളായ രണ്ടുപേരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. രാജ്‌കോട്ട്, ഭാവ്‌നഗര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. സൗരാഷ്ട്രയിലെ ക്ഷേത്രം ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം ആദ്യം ഒരു മലയാളിയെ ഐ.എസ് ബന്ധം ആരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം രാജസ്ഥാന്‍ ഭീകരവിരുദ്ധസേനയും ഐ.എസ് ബന്ധമുള്ളയാളെ അറസ്റ്റ് ചെയ്തിരുന്നു. ദുബായില്‍നിന്ന് സംഘടനയ്ക്കു വേണ്ടി പണം സമാഹരിക്കുന്നതില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നും അവര്‍ കണ്ടെത്തിയിരുന്നു.

Share
Leave a Comment