NewsGulf

യാത്രക്കാരന്‍ മരിച്ചു; വിമാനം അടിയന്തിരമായി നിലത്തിറക്കി

റാസ്-അല്‍-ഖൈമ•യാത്രക്കിടെ യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. റാസ്-അല്‍-ഖൈമയില്‍ നിന്നും പാകിസ്ഥാനിലെ പെഷവാറിലേക്ക് പോയ എയര്‍ അറേബ്യ G9824 വിമാനമാണ് പുലര്‍ച്ചെ 5 മണിയോടെ റാസ്-അല്‍-ഖൈമയില്‍ തന്നെ തിരിച്ചിറക്കിയത്.

വിമാനം പറന്നുയര്‍ന്ന് 47 മിനിറ്റ് പിന്നിട്ടപ്പോഴാണ് സംഭവം. തുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ പൈലറ്റ്‌ അനുമതി തേടുകയായിരുന്നു. വിമാനത്തില്‍ വച്ച് യാത്രക്കാരന് ജീവനക്കാര്‍ വൈദ്യസഹായവും നല്‍കി. നിലത്തിറക്കിയയുടന്‍ യാത്രക്കാരനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

പിന്നീട് വൈകി പുറപ്പെട്ട വിമാനം പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.00 മണിക്ക് പെഷവാറില്‍ ഇറങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button