KeralaNews

സൗജന്യ വൈഫൈക്ക് വിലക്ക്

കൊല്ലം: പൊതുനിരത്തുകളില്‍ സൗജന്യ വൈഫൈ സേവനം ഏര്‍പ്പെടുത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിലക്ക്. തീരുമാനമെടുത്തത് വികേന്ദ്രീകൃത ആസൂത്രണത്തിനായുള്ള സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ്. നിരത്തുകളിലും ജങ്ഷനുകളിലും ബസ് സ്റ്റോപ്പുകളിലും വൈഫൈ ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.

ഇത് പല തദ്ദേശസ്ഥാപനങ്ങളും വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. വിലക്ക് വരുന്നതോടെ അടുത്ത വര്‍ഷത്തേക്ക് ഇതിനായി തുക നീക്കിവയ്ക്കാന്‍ ഇവര്‍ക്കും കഴിയില്ല. ഇതിനായി പഞ്ചായത്തുകളും നഗരസഭകളും നേരിടുന്ന കനത്ത സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് വിലക്കെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ വിശദീകരിച്ചു. 75ലക്ഷം രൂപവരെയാണ് പദ്ധതി നടപ്പാക്കിയ ചില നഗരസഭകളില്‍ ബില്ല് വന്നത്.

പക്ഷെ ലൈബ്രറികളിലും മറ്റും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമായവിധം വൈഫൈ ഏര്‍പ്പെടുത്തുന്നത് തടയില്ല. മലപ്പുറത്തടക്കം ചില നഗരസഭകളില്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് സാമ്പത്തിക പ്രശ്‌നങ്ങളടക്കം ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ബസ് സ്റ്റോപ്പുകളിലും മറ്റും കണക്ഷന്‍ കിട്ടാന്‍ പ്രയാസമാണെന്നും പരാതി ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button