NewsGulf

കുവൈറ്റിൽ നൂറിലധികം നഴ്സുമാർ കൂട്ടത്തോടെ പിരിച്ചു വിടപ്പെട്ടു; അധികാരികളുടെ അടിയന്തര ശ്രദ്ധയ്ക്ക്; അർഹിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപെട്ടവർ ആത്മഹത്യ വരെ ചിന്തിച്ചേക്കുമെന്ന് റിപ്പോർട്ട്

കുവൈറ്റിൽ ഫർവാനിയ ഹോസ്പിറ്റലിൽ kRH എന്ന കമ്പനിയുടെ കീഴിൽ കഴിഞ്ഞ 5 വർഷമായി ജോലി ചെയ്തു വന്നിരുന്ന മലയാളി നഴ്സുമാർ കൂട്ട മായി പിരിച്ചു വിടപ്പെട്ടു. ഇവർ ഇപ്പോൾ കമ്പനിയുടെ ഹോസ്റ്റലിലാണ് കഴിയുന്നത്. ഇവരോട് പെട്ടെന്ന് നാട്ടിൽ കയറിപോകാൻ ഇന്നലെ വൈകിട്ട് കമ്പനി ആവശ്യപ്പെടുകയായിരുന്നു!!

3 ദിവ സം മുൻപ് വരെ ഡ്യൂട്ടി ക്കു പോയിരുന്ന ഇവരെ,പെട്ടെന്ന് ടെർമിനേറ്റ് ചെയ്യുകയാണ് ഉണ്ടായത്. ഇതുമൂലം കുവൈറ്റിൽ നാട്ടിലും വൻ തുകബാങ്ക് ലോൺ എടുത്തിട്ടും കൂടി ഉള്ള ഇവർ ആത്മത്യയുടെ വക്കിലാണ്. 3 വർഷം എക്സ്സ്‌പീരിയൻസ്‌ ഉള്ളവർ കമ്പ നി റിലീസ് കൊടുക്കണം എന്നാണ് കുവൈറ്റ് ലേബർ ലോ . എന്നാൽ റിലീസ് തരില്ല എന്നാണ് കമ്പനി യുടെ പിടിവാശി. റിലീസ് കിട്ടിയാൽ ഗവണ്മെന്റ് ഹോസ്പിറ്റലിലോ പ്രൈവറ് ഹോസ്പിറ്റലിലോ ജോലിക്ക കയറാൻ സാധിക്കും. അല്ലെങ്കിൽ ഇവരെ ഗവണ്മെന്റ് ഏറ്റെടുക്കണം.

അതിനാൽ കുവൈറ്റ് ഗവണ്മെന്റുമായി ആയി ബഹുമാനപെട്ട സുഷമ ജി ചർച്ച നടത്തി പരിഹാരം കാണണം എന്ന് കുട്ടികൾ അപേക്ഷിച്ചു .മിക്കവരുടെയും കുട്ടികൾ ഇവിടുത്തെ സ്കൂളുകളിൽ പഠിക്കുകയാണ് .
ഫൈനൽ എക്സാം അടുത്ത സമയം ആണ്. തിരിച്ചു നാട്ടിൽ വന്നാൽ പുതുക്കിയ നിയമങ്ങൾ അനുസരിച്ചു തിരിച്ചു പോക്ക് അസാധ്യം ആണ്. പലരും പൊട്ടിക്കരഞ്ഞു കൊണ്ട് ഭീതിയോയാണ് മിനിറ്റുകൾ എണ്ണി കഴിയുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button