Technology

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. പുതിയ തരം വൈറസ് ക്രോമിൽ ഒളിഞ്ഞിരിക്കുന്നു. ഗൂഗിള്‍ ക്രോം ബ്രൗസര്‍ വിന്‍ഡോസിലും മാക്കിലും ഉപയോഗിക്കുമ്പോള്‍ ഫോണ്ട് നഷ്ടപ്പെട്ടു എന്ന പേരില്‍ ഒരു പോപ്പ് അപ് ആയാണ് വൈറസ് എത്തുന്നത്. പേരില്ലാത്ത ഒരു വേഡ് പ്രസ് സൈറ്റില്‍ നിന്നും പോപ് അപ്പ് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ അത് ഗൗരവപൂർവ്വം ശ്രദ്ധിക്കുക.

ഉപയോക്താവിന് പെട്ടെന്ന് തിരിച്ചറിയാത്ത വിധത്തിലുള്ള ക്രോം ലോഗോയോടെയാണ് വൈറസ് എത്തുന്നത്. സൈറ്റ് തുറന്ന് വായിക്കാന്‍ ആവശ്യമായ ഫോണ്ട് ഇല്ലെന്നും,അത് ഡൗണ്‍ലോഡ് ചെയ്യൂ എന്നുമാണ് പോപ്പ് അപ് സന്ദേശത്തിന്‍റെ ഉള്ളടക്കം. ഇതിനായി ഡൗണ്‍ലോഡ് ചെയ്യാനുള്ള ബട്ടനും പോപ്പ് അപില്‍ നല്‍കും. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതോടെയാണ് വൈറസ് സിസ്റ്റത്തിൽ എത്തുന്നത്. വിന്‍ഡോസിന്റേയോ ,ക്രോമിന്റേയോ സാങ്കേതിക വിദഗ്ധര്‍ക്ക് കണ്ടെത്താനാകാത്ത ഈ വൈറസിനെ നിയോസ്മാര്‍ട്ട് ടെക്‌നോളജീസ് എന്ന സ്ഥാപനമാണ് കണ്ടെത്തിയത്. 59 ആന്റിവൈറസുകളില്‍ വെറും ഒമ്പതെണ്ണത്തിന് മാത്രമാണ് ഈ ഫോണ്ടില്ലെന്ന മുന്നറിയിപ്പ് നല്‍കി കുടുക്കുന്ന വൈറസിനെ തിരിച്ചറിയാനാകുന്നുള്ളൂ. അതിനാൽ ക്രോം ശ്രദ്ദിച്ച്  ഉപയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button