Kerala

പിണറായി വിജയനെ ചവിട്ടി താഴെയിട്ടു; കെ.സുധാകരന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍ രാഷ്ട്രീയം കേരളത്തിന് സംഭാവന നല്‍കിയ നേതാക്കളാണ് പിണറായി വിജയനും കെ.സുധാകരനും. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ പിണറായിയും കെ.എസ്.യുവിലൂടെ സജീവമായ കെ.സുധാകരനും ഏതാണ്ട് ഒരേകാലഘട്ടത്തിലാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ഥി രാഷ്ട്രീയം കത്തി നില്‍ക്കുന്ന സമയത്ത് ഇരുവരും കടുത്ത രാഷ്ട്രീയ എതിരാളികളുമായിരുന്നു. അക്കാലത്തുണ്ടായ ഒരു രാഷ്ട്രീയ സംഘടനം അടുത്തിടെ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയാണ് കെ.സുധാകരന്‍ ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടം തേടുന്നത്. ബ്രണ്ണന്‍ കോളേജില്‍ പഠിച്ചിറങ്ങിയ പിണറായി ഒരു ദിവസം അവിടെ പരീക്ഷ എഴുതാന്‍ വന്നു. പിണറായിക്കൊപ്പം കുറച്ച് എസ്.എഫ്.ഐക്കാരുമുണ്ടായിരുന്നു. കെ.എസ്.യു ആയിരുന്നു അവിടത്തെ പ്രബല സംഘടന. പിണറായിക്കൊപ്പം എത്തിയ എസ്.എഫ്.ഐക്കാരെ കെ.എസ്.യുക്കാര്‍ തല്ലി. ഇടികൊണ്ട എസ്.എഫ്.ഐക്കാര്‍ ചിതറി ഓടി. ഇതിനിടെ പടി കയറി വരുന്നതിനിടെ സുധാകരനെ കണ്ട പിണറായി വിജയന്‍ നീ ആരെടാ, ധാരാസിംഗോ എന്നു ചോദിച്ചതും താന്‍ മുകളില്‍നിന്നും ഒരു ചവിട്ടുകൊടുത്തതായും താഴെ വീണ വിജയനെ കെ.എസ്.യുക്കാര്‍ വളഞ്ഞിട്ടു തല്ലുകയും ചെയ്തുവെന്നാണ് സുധാകരന്റെ പ്രതികരണം. അന്നു തുടങ്ങിയതാണ് പിണറായിയും താനും തമ്മിലുള്ള വാശിയും വഴക്കുമെന്നും സുധാകരന്‍ പറയുന്നു. അതേസമയം ശത്രുതയിലാണെങ്കിലും പിണറായി കരുത്തന്‍ തന്നെയാണെന്നും അദ്ദേഹത്തിന്റെ സംഘടനാപാടവവും ആസൂത്രണവും മികച്ചതാണെന്നും സുധാകരന്‍ സാക്ഷ്യപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button