KeralaNews

ശിലുവമ്മക്ക് ശേഷം വീണ്ടും ജാനകി; തെരുവുനായ ആക്രമണത്തിന് ഒരു വയോധിക രക്തസാക്ഷികൂടി

മലപ്പുറം: തിരുവനന്തപുരത്തെ് തെരുവുനായ്ക്കള്‍ കടിച്ചുകുടഞ്ഞു കൊലപ്പെടുത്തിയ ശിലുവമ്മയെപ്പോലെ തെരുവുനായകളുടെ ആക്രമണത്തിന് ഇരയായി മലപ്പുറത്തെ ജാനകിയും. ആറു ദിവസം മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

മലപ്പുറം ആലങ്കോട് പന്താവൂര്‍ സ്വദേശി മേലേപുരയ്ക്കല്‍ കുട്ടന്റെ ഭാര്യ ജാനകിയുടെ (75) മൃതദേഹമാണ് പന്താവൂര്‍ കാമ്പ്രത്ത് പാടത്ത് കണ്ടെത്തിയത്.

ശിവരാത്രി ഉത്സവം കാണാന്‍ വെള്ളിയാഴ്ച വീട്ടില്‍നിന്നിറങ്ങിയശേഷം കാണാതായ ജാനകിയെ ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 20നു വിഴിഞ്ഞം പുല്ലുവിള ചെമ്പകരാമന്‍ തുറയില്‍ ശിലുവമ്മ(65)യെ തെരുവുനായ്ക്കള്‍ കടിച്ചു കൊലപ്പെടുത്തിയിരുന്നു

shortlink

Post Your Comments


Back to top button