NewsInternational

ഐ.എസിനെ എന്നെന്നേക്കുമായി ലോകത്തു നിന്ന് തുടച്ചു നീക്കാനുള്ള പദ്ധതി അമേരിക്ക തയ്യാറാക്കി കഴിഞ്ഞുവെന്ന് റിപ്പോർട്ട്

വാഷിങ്ടൻ: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) നെ ലോകത്തു നിന്ന് അതിവേഗം ഇല്ലായ്മ ചെയ്യാനുള്ള പദ്ധതി അമേരിക്ക തയ്യാറാക്കി കഴിഞ്ഞു. യു.എസ് പ്രതിരോധവകുപ്പു തയാറാക്കിയ പ്രാഥമിക പദ്ധതി പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് സർക്കാരിനു സമർപ്പിച്ചു. ഇതു വെറും സൈനിക പദ്ധതി മാത്രമല്ല. നയതന്ത്രം, സാമ്പത്തികം, ഇന്റലിജൻസ്, സൈബർ തുടങ്ങി സർക്കാരിന്റെ ഇതരവിഭാഗങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണെന്നും പെന്റഗൺ പ്രസ് സെക്രട്ടറി ക്യാപ്റ്റൻ ജെഫ് ഡേവിസ് പറഞ്ഞു.

പദ്ധതിയിൽ ഐ.എസും അൽഖായിദയും അടക്കം രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകരപ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തു ഭീകരപ്രവർത്തനം വ്യാപിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളും ഇതിന്റെ പരിധിയിൽ വരും. ഇതനുസരിച്ച് അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ദക്ഷിണേഷ്യയും ഇതിൽ ഉൾപ്പെടും.

താൻ അധികാരത്തിൽ വന്നാൽ ഐഎസ് ഭീഷണി ഇല്ലായ്മ ചെയ്യാൻ നടപടിയെടുക്കുമെന്നു യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തിരഞ്ഞെടുപ്പുകാലത്തു വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ മാസം പെന്റഗൺ സന്ദർശിച്ച ട്രംപ് 30 ദിവസത്തികം പദ്ധതി തയാറാക്കാൻ മാറ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. ബറാക് ഒബാമ സർക്കാരിന്റെ പ്രഖ്യാപിത സൈനിക നയത്തിൽ മാറ്റം വരുത്തുമെന്നാണു സൂചന. ഭീകരവിരുദ്ധ പോരാട്ടത്തിനായി നിയോഗിക്കുന്ന യുഎസ് സൈനികരുടെ എണ്ണം പരിമിതപ്പെടുത്തിയ മുൻ സർക്കാർ അതിനു പകരം അതതു രാജ്യങ്ങളിലെ തദ്ദേശീയ സൈനികർക്കു ഭീകരവിരുദ്ധ പരിശീലനം നൽകിയാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു.

<p> ഇറാഖിലും സിറിയയിലുമായി ഇപ്പോൾ 6000 യുഎസ് സൈനികർ മാത്രമാണുള്ളത്. ഇറാഖിലെ മൊസൂളും സിറിയയിലെ റഖയ‌ും അടുത്ത ആറു മാസത്തിനുള്ളിൽ ഐഎസിൽ നിന്നു തിരിച്ചുപിടിക്കാനാണു യുഎസ് ശ്രമം. ഇതിനായി ഇനി കൂടുതൽ സൈനികരെ ആവശ്യപ്പെട്ടേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button