വാഷിങ്ടൻ: വിദഗ്ധരല്ലാത്ത തൊഴിലാളികൾ അമേരിക്കയിലെത്തുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്നത് സ്വദേശികൾക്കാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് ഒഴിവാക്കാനായി ഓസ്‌ട്രേലിയയിലെയും കാനഡയിലെയും മാതൃകയിൽ മികവിന്റെ അടിസ്ഥാനത്തിൽ കുടിയേറ്റം കൊണ്ടുവരുമെന്നും ട്രംപ് അറിയിച്ചു. ഇത് നടപ്പാക്കുന്നതോടെ തൊഴിലാളികളുടെ വേതനം കൂടുമെന്നും തൊഴിലവസരങ്ങൾ വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഇന്ത്യയ്ക്ക് നേട്ടമാണെന്നാണ് സൂചന.
Leave a Comment