KeralaNews

കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് പോയാല്‍ കേരളത്തിലെ നേതാവാകാന്‍ എം കെ മുനീര്‍ നീക്കം തുടങ്ങി

 

മലപ്പുറം: ഒഴിവുവന്ന മലപ്പുറം ലോകസഭാ സീറ്റില്‍ മത്സരിക്കാനായി സിറ്റിംഗ് എംഎല്‍എ പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലത്തില്‍ നിന്ന് രാജി വച്ചാല്‍ ലീഗില്‍ ആഭ്യന്തര കലഹം രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം തന്നെ ലോകസഭയില്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

മത്സര രംഗത്ത് ഉള്ളത് ലീഗിന്റെ അവസാന വാക്കായ കുഞ്ഞാലിക്കുട്ടി ആയതുകൊണ്ട് മാത്രമാണ് മറ്റ് സീറ്റ് മോഹികള്‍ തല്‍ക്കാലം അടങ്ങിയത് അതേസമയം ലോകസഭയില്‍ മത്സരിക്കാന്‍ വേണ്ടി ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നിന്ന് കുഞ്ഞാലിക്കുട്ടി രാജി വയ്ക്കുന്ന പക്ഷം ഈ സീറ്റ് സ്വപ്നം കാണുന്നവര്‍ നിരവധിയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന് സീറ്റ് നല്‍കണമെന്നാണ് കുഞ്ഞാലിക്കുട്ടി ആഗ്രഹിക്കുന്നതെന്നാണ് വിവരം. പക്ഷേ ഇതത്ര എളുപ്പമാകില്ല.

കുഞ്ഞാലിക്കുട്ടിയുടെ അസാന്നിദ്ധ്യത്തില്‍ ലീഗിനെ പ്രതിനിധീകരിച്ച് കേരള നിയമസഭയില്‍ ഒന്നാമനായി മാറാമെന്ന് കണക്ക് കൂട്ടുന്ന മുന്‍ മന്ത്രി എം കെ മുനീര്‍ ഇതിനെതിരെ രംഗത്തുണ്ട്.എന്നാല്‍ രഹസ്യമായി അദ്ദേഹം നടത്തുന്ന ചരടുവലികള്‍ക്ക് വേണ്ടത്ര പിന്തുണ ഇതുവരെ ലഭിച്ചിട്ടുമില്ല. മുനീര്‍ ഇടഞ്ഞാല്‍ ഒത്തു തീര്‍പ്പ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കെഎന്‍എ ഖാദറിനെ ഇവിടെ മത്സരിപ്പിക്കും. എന്തുവില കൊടുത്തും മജീദിനെ ഒഴിവാക്കുകയാണ് മുനീര്‍ അനുകൂലികളുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button