KeralaNews

ബജറ്റ് ചോര്‍ന്നു – പ്രതിപക്ഷം; ബജറ്റ് അവതരണത്തിതനിടെ സഭയില്‍ ബഹളം

 തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കുന്നതിനിടെ അദ്ദേഹം വായിച്ച നിര്‍ദേശങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലും വിഷ്വല്‍ മീഡിയകളിലും വന്നുകഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേല്‍ക്കുകയായിരുന്നു. ബഹളം വച്ച പ്രതിപക്ഷത്തെ തണുപ്പിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും അവര്‍ ശാന്തരായില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഇതുസംബന്ധിച്ച് വിശദീകരിച്ചു. എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ച് അറിയിക്കാം എന്ന് ധനമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button