KeralaNews

ബജറ്റ് ചോര്‍ച്ച വിവാദം: പ്രതിപക്ഷം ഗവര്‍ണറെ കാണും; സി.പി.എമ്മിലും ചര്‍ച്ച

തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ച വിവാദം ആളിക്കത്തിക്കാന്‍ പ്രതിപക്ഷത്തിന്റെ തീരുമാനം. ബജറ്റ് ചോര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കി. ഇതിനു പിന്നാലെ ഇന്നു വൈകിട്ട് ഗവര്‍ണറെ കണ്ട് പരാതി ഉന്നയിക്കും. പ്രതിപക്ഷത്തിനൊപ്പം ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലും ഗവര്‍ണറെ കാണും.
 
അതേസമയം ഇന്ന് നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും ബജറ്റ് ചോര്‍ച്ച ചര്‍ച്ചയാകും. നല്ല രീതിയില്‍ ബജറ്റ് അവതരണം പുരോഗമിക്കുന്നതിനിടെ ബജറ്റിന്റെ ശോഭ കെടുത്തുന്നതായി ചോര്‍ച്ച വിവാദമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.
 
അതേസമയം ധനമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പതിനൊന്നു മണിയോടെ ബജറ്റ് ഹൈലറ്റ്‌സ് മാധ്യമങ്ങള്‍ക്ക് ഇമെയിലില്‍ നല്‍കിയിരുന്നു. ഇതാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിച്ചത്. നിയമസഭയില്‍ വച്ച ബജറ്റ് രേഖകള്‍ ഒന്നും തന്നെ ചോര്‍ന്നിട്ടില്ലെന്നു ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബജറ്റ് ഹൈലൈറ്റ്‌സ് അല്‍പം നേരത്തെ മാധ്യമങ്ങള്‍ക്ക് കിട്ടി. ഇക്കാര്യം അന്വേഷിക്കുമെന്നു ധനമന്ത്രി തോമസ് ഐസകും മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button