Technology

വണ്‍ പ്ലസ് ഓക്സിജന്‍ ഒഎസിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി

വണ്‍ പ്ലസ് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ഓക്സിജന്‍ ഒഎസിന്റെ ഏറ്റവും പുതിയ ഓപ്പണ്‍ ബീറ്റ പതിപ്പ് പുറത്തിറക്കി. വണ്‍ പ്ലസ് 3, വണ്‍ പ്ലസ് 3 ടി സ്മാര്‍ട്ട്‌ ഫോണുകളിൽ പുതിയ അപ്‌ഡേറ്റ് ലഭ്യമാകും. ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ട് അടിസ്ഥാനമാക്കിയ പുതിയ പതിപ്പില്‍ ഗൂഗിള്‍ ഡേ ഡ്രീം വിആര്‍ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം 2017 മാര്‍ച്ച് 1 ലെ ആന്‍ഡ്രോയ്ഡ് സുരക്ഷാ പാച് ലെവലുമായാണ് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്.

അപ്ഡേറ്റ് ആയ പതിപ്പിൽ ആന്‍ഡ്രോയ്ഡ് 7.1.1അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഷോട്ട് ഓണ്‍ വണ്‍ പ്ലസ് വാള്‍പേപ്പര്‍ ഓപ്ഷന്‍, മികച്ച ഗാലറി എന്നിവയാണ് പുതിയ പതിപ്പിന്റെ പ്രത്യേകതകൾ. വാട്ടര്‍മാര്‍ക്ക്‌, ഫോട്ടോ നേര്‍ദിശയിലാക്കല്‍ സൗകര്യത്തോട് കൂടിയ പുതിയ ഫോട്ടോ എഡിറ്റര്‍, ഗ്രിഡ് വ്യൂവില്‍ ഇമേജ് ലോക്കഷന്‍, മാസം, വര്‍ഷം എന്നിവയുടെ അടിസ്ഥാനത്തില്‍ മീഡിയ ഫയലുകള്‍ ഗ്രൂപ്പ് ചെയ്യൽ, ഫോള്‍ഡറുകളും മീഡിയ ഫയലുകളും ഹിഡന്‍ ആക്കി വെയ്ക്കാനുള്ള ഓപ്‌ഷൻ എന്നിവയാണ് ഗാലറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button