Cricket

വിരമിക്കാനുള്ള സാഹചര്യം വെളിപ്പെടുത്തി സച്ചിൻ

മുംബൈ : വിരമിക്കൽ തീരുമാനത്തിലേക്ക് എത്തുവാനുള്ള സാഹചര്യം വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ലിങ്ക്ഡിനി’ ല്‍ ‘മൈ സെക്കന്‍ഡ് ഇന്നിംങ്‌സ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് കരിയറിന്റെ അവസാന ദിനങ്ങളെപ്പറ്റി സച്ചിന്‍ വിശദീകരിച്ചിരിക്കുന്നത്. 2013 ഒകേ്ടാബറില്‍ ഡല്‍ഹിയില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കിടെയാണ് വിരമിക്കലിനെപറ്റിയുള്ള ചിന്തകള്‍ തന്റെ മനസ്സിലേക്കെത്തുന്നതെന്ന് സച്ചിൻ പറയുന്നു.

“24 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിലെ തികച്ചും സാധാരണമായ ഒരു ദിനം തന്നെ ആയിരുന്നു അന്നും. ദിവസവും രാവിലെ നടത്താറുള്ള പതിവ് വ്യായമം ചെയ്യുകയായിരുന്നു ഞാൻ. എന്നാല്‍, അന്ന് തനിക്ക് പതിവിനു വിപരീതമായി എന്തോ മാറ്റങ്ങള്‍ അനുഭവപ്പെട്ടു. എന്തൊക്കെയോ മാറുന്നത് പോലെ. ജിംമിലെ വ്യായമങ്ങള്‍ തന്റെ ജീവിതത്തില്‍ വളരെ പ്രധാന്യമുള്ളതായിരുന്നു. എന്നാലും ചിലമാറ്റങ്ങള്‍ വേണ്ടത് പോലെ എനിക്ക് തോന്നി. വ്യായമം ചെയ്യാന്‍ മനസ്സനുവദിക്കാത്തത് പോലെ. എന്തുകൊണ്ടാണ് ഇതെന്നു ഞാന്‍ ചിന്തിച്ചു. കളിയവസാനിപ്പിക്കാനുള്ള സൂചന യാണോ ഇതെന്ന ചിന്ത എന്റെ മനസ്സില്‍ ഉയര്‍ന്നു. അധികം വൈകാതെ തന്നെ തന്റെ ദിനചര്യയില്‍ മാറ്റങ്ങൾ വന്ന് തുടങ്ങി.”

“എന്റെ ഹീറോകളിൽ പ്രധാനിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗവാസ്‌കര്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് എന്നോട് സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകളും എന്റെ വിരമിക്കൽ തീരുമാനത്തില്‍ നിര്‍ണ്ണായകമായി.കളിക്കളത്തിൽ ഫീല്‍ഡിങ്ങിനിറങ്ങുമ്പോള്‍ ഗ്യാലറിയില്‍ ഉയരുന്ന ‘സച്ചിന്‍.. സച്ചിന്‍’ ആരവങ്ങള്‍ എല്ലായിപ്പോഴും എനിക്ക് ഈര്‍ജ്ജമോകാറുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അനുഭൂതിയാണ് എനിക്കത് കേൾക്കുമ്പോൾ ലഭിക്കുന്നത്. എന്നാൽ ഇനി അത് കേൾക്കില്ല എന്ന ചിന്ത എന്നെ അലട്ടിയിരുന്നു. അതുമായി പൊരുത്തപ്പെടാന്‍ ആകുമോ എന്നും സംശയിച്ചിരുന്നു.”

ആ ചിന്തകളും സുഹൃത്തുക്കളും കുടുംബാഗങ്ങളുമായുള്ള ചര്‍ച്ചകളും അവസാനം 24 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുന്നതിലേക്ക് തന്നെ എത്തിക്കുകയായിരുന്നുവെന്നു സച്ചിന്‍ തന്റെ കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button