International

മന്ത്രിക്ക് കാറപകടത്തില്‍ ഗുരുതര പരിക്ക്

സെര്‍ബിയന്‍ മന്ത്രിക്ക് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മന്ത്രി സ്ലവിക്ക ഡുകിക്ക് ദെജനോവികിനാണ് അപകടം സംഭവിച്ചിരിക്കുന്നത്. നിസ് നഗരത്തിനും, റഞ്ചെ നഗരത്തിനും മധ്യേയുള്ള ദേശീയപാതയിലാണ് അപകടമുണ്ടായത്.

ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടമുണ്ടായത്. സെര്‍ബിയന്‍ പ്രധാനമന്ത്രി അലക്‌സാണ്ടര്‍ വുകികിനൊപ്പം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. മന്ത്രിയുടെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button