IndiaNewsTechnology

മാർച്ച് 31നു ശേഷം ജിയോ എന്തുകൊണ്ട് ഉപയോഗിക്കരുത്?

2017 മാർച്ച് 31 ന്നോട് കൂടി ജിയോയുടെ സൗജന്യ ഓഫർ അവസാനിക്കുകയാണ്. ആകർഷണീയമായ പുതിയ താരിഫ് പ്ലാനുകൾ ജിയോ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ മാർച്ച് 31 നു ശേഷം ജിയോ വരിക്കാരുടെ എണ്ണം കുറയാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

ജിയോയുടെ പുതിയ താരിഫ് അനുസരിച്ച് കുറഞ്ഞ നിരക്കിൽ ഓഫർ ലഭിക്കണമെങ്കിൽ 99 രൂപ മുടക്കി പ്രൈം മെമ്പർഷിപ്പ് എടുക്കണം. പക്ഷെ മറ്റു ടെലികോം കമ്പനികളെല്ലാം സൗജന്യമായി ഈ സേവനം നമുക്ക് ലഭ്യമാക്കുന്നുണ്ട്. അതായത് മറ്റെല്ലാം കമ്പനികളിലും പണം മുടക്കാതെ തന്നെ നമുക്ക് പ്രൈം മെമ്പറാകാം.  മാത്രമല്ല ജിയോ അവതരിപ്പിച്ച 303 രൂപയ്ക്കുള്ള ഓഫർ എല്ലാ കമ്പനികളും അവതരിപ്പിച്ചിട്ടുണ്ട്.

ജിയോ നിങ്ങൾക്ക് വ്യക്തതയില്ലാത്ത കാളുകളും സ്പീഡ് ഇല്ലാത്ത ഇൻറർനെറ്റുമാണ് ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നത്. മാത്രമല്ല ജിയോ യിൽ നിങ്ങൾക്ക് 4G ഹാന്റ് സെറ്റ് നിർബന്ധമാണ്. എന്നാൽ മറ്റു കമ്പനികളിൽ നിങ്ങൾക്ക് 2g, 3g ഹാന്റ് സെറ്റുകളിലും ഓഫർ ലഭ്യമാണ്. നിങ്ങൾ ജിയോയിൽ 303 രൂപ റീചാർജ് ചെയ്ത ശേഷം നിങ്ങളുടെ ഫോണിന് വല്ല കംപ്ലൈൻറും വന്നാൽ നിങ്ങൾക്ക് ജസ്റ്റ് ഒരു കോൾ ചെയ്യണമെങ്കിൽ വേറെ 4G സെറ്റ് അന്വേഷിച്ചു നടക്കണം, മറ്റു കമ്പനികളാണെങ്കിൽ നിങ്ങൾക്ക് തൽക്കാലം ഏതെങ്കിലും സെറ്റിൽ ഇട്ട് ഉപയോഗിക്കാൻ സാധിക്കും. ജിയോ യെക്കാളും കവറേജ് മറ്റ് കമ്പനികൾ നിങ്ങൾക്ക് ഉറപ്പ് തരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button