KeralaNews

മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കവേ യുവാവ് കുഴഞ്ഞു വീണ് മരിച്ചു ; സഹമദ്യപാനികള്‍ മദ്യം വാങ്ങിയത് വാരാന്തയില്‍ കിടന്ന മൃതദേഹത്തില്‍ ചവിട്ടി നിന്ന്

മദ്യം വാങ്ങാന്‍ ബിവറേജിന്റെ മുന്നിൽ ക്യൂ നില്‍ക്കവേ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഒന്നരമണിക്കൂറോളം വാരാന്തയില്‍ കിടന്ന മൃതദേഹത്തില്‍ ചവിട്ടി നിന്നാണ് സഹമദ്യപാനികള്‍ മദ്യം വാങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ കല്ലറ ബെ്‌കോ ഔട്ടലറ്റിനുമുന്നിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ദാരുണമായ ഈ സംഭവം നടന്നത്.

കല്ലറ തച്ചോണം ആലിന്‍മൂട്ടില്‍ ബാലന്‍ കോണ്‍ട്രാക്ടറുടേയും ശാന്തയുടേയും മകന്‍ അനിയാണ് (45) മരിച്ചത്. വരിയില്‍ നിന്ന അനി കുഴഞ്ഞു വീഴുന്നതു കണ്ടിട്ടും ആരും സഹായിക്കാൻ എത്തിയില്ല. അത് ശ്രദ്ധിക്കാതെ മറ്റുള്ളവർ മദ്യം വാങ്ങി പോകുകയായിരുന്നു. ഒന്നര മണിക്കൂറോളം മൃതദേഹം ഔട്ട്‌ലറ്റിന്റെ വരാന്തയിൽ കിടന്നിട്ടും അവിടെ നിന്നു മാറ്റാനോ പൊലീസ് ഉള്‍പ്പെടെയുള്ളവരെ അറിയിക്കാനോ ബിവറേജ് അധികൃതരും തയ്യാറായില്ല. തുടര്‍ന്നു സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.

തുടർന്ന് പ്രശ്നമുണ്ടാക്കിയ നാട്ടുകാർ പോലീസെത്തി മൃതദേഹം നീക്കം ചെയ്യുന്നതുവരെ മദ്യവില്‍പ്പന നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിവറേജ് ജീവനക്കാര്‍ വഴങ്ങിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. മദ്യം വാങ്ങാന്‍ ക്യൂ നിന്നവരില്‍ പലരും മൃതദേഹത്തില്‍ ചവിട്ടിയെന്നും നാട്ടുകാര്‍ പറയുന്നു.

പാങ്ങോട് സ്‌റ്റേഷനില്‍നിന്നും എത്തിയ പൊലീസാണ് മൃതദേഹം ഔട്ട്‌ലറ്റിനു മുന്നില്‍ നിന്നും മാറ്റിയതും, ഔട്ട്ലെറ്റ് അടച്ചിടുവാനും നിർദേശം നൽകിയത്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയശേഷം വീണ്ടും ഔട്ട്‌ലറ്റ് തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. ദിനവും മദ്യം വാങ്ങാന്‍ ബിവറേജില്‍ എത്തുന്നയാളായിരുന്നു അനിയെന്നും,അസുഖം കാരണം രണ്ടുദിവസമായി ബിവറേജിനു മുന്നിലായിരുന്നു അവിവാഹിതനായിരുന്ന ആനി തങ്ങിയിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button