NewsInternational

ജര്‍മന്‍ സ്‌കൂളില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് മുസ്ലീം കുട്ടികള്‍ക്ക് വിലക്ക്

ബര്‍ളിന്‍: ജര്‍മന്‍ സ്‌കൂളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ പരസ്യമായി പ്രാര്‍ഥിക്കുന്നത് നിരോധിച്ച സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്തെമ്പാടും പ്രതികരണങ്ങള്‍. ജര്‍മനിയിലെ പടിഞ്ഞാറന്‍ നഗരമായ വുപ്പെര്‍ടെലിലെ സ്‌കൂളിലാണ് കുട്ടികളുടെ പരസ്യമായുള്ള പ്രാര്‍ഥന നിരോധിച്ചത്. പരസ്യമായി സ്‌കൂളില്‍ പ്രാര്‍ഥിക്കുന്ന വിദ്യാര്‍ഥികളുടെ പേരു വിവരങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിക്കണമെന്നു അധ്യാപകര്‍ക്കു നിര്‍ദേശം നല്‍കി.

ഇത്തരം പരസ്യപ്രാര്‍ത്ഥനകള്‍ ഒരു വിഭാഗത്തിന് അലോസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അധികൃതരുടെ നിലപാട്. അടുത്തിടെയായി മുസ്ലിം വിദ്യാര്‍ഥികള്‍ പരസ്യമായി പ്രാര്‍ഥിക്കുന്നത് വര്‍ധിച്ചു വരുകയാണ്. ഇത്തരം പരസ്യപ്രാര്‍ഥനകള്‍ അനുവധിക്കില്ലെന്നു സ്‌കൂള്‍ പ്രതിനിധി ജോഹന്‍സ് റോ പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നു.

ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ നയങ്ങളുടെ ഭാഗമായി രാജ്യത്ത് അഭയാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. അഭയാര്‍ഥികളില്‍ ഏറിയപങ്കും മുസ്ലിങ്ങളാണ്. നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനം മുസ്ലിങ്ങളാണ്.

shortlink

Post Your Comments


Back to top button