Cricket

ഇഷാന്തിന്റെ മങ്കി ഫേസ് വൈറലാകുന്നു

ബെംഗളൂരു : ഇഷാന്തിന്റെ മങ്കി ഫേസ് വൈറലാകുന്നു. ബൗളിങ്ങിനിടെ സ്മിത്തിനെ കളിയാക്കിയുള്ള ഇഷാന്ത് ശർമ്മയുടെ മങ്കി ഫേസാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിംഗിനെ കളിയാക്കിയ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെ തിരി ച്ച് കളിയാക്കുകയിരുന്നു ഇഷാന്ത്.

പുണെ ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിനെ അനുകരിച്ച് രവീന്ദ്ര ജഡേജയാണ് ഇതിന് തുടക്കം കുറിച്ചത്. കാണാൻ ഭംഗിയുള്ള അനുകരണമാണ് ജഡേജയുടെതെങ്കിൽ കുരങ്ങനെപ്പോലെ മുഖമാക്കിയാണ് സ്മിത്തിനെ ഇഷാന്ത് കളിയാക്കിയത്. ഇത് കണ്ട് സ്ലിപ്പില്‍ ഫീല്‍ഡിങ്ങിലായിരുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്ക് ചിരിയടക്കാനെയായില്ല.  

സമൂഹ മാധ്യമങ്ങളിൽ വീഡിയോ തരംഗമായതോടെ രസകരമായ ട്രോളുകളാണ് ഇഷാന്തിനെ തേടിയെത്തിയെത്. ഐ.പി.എല്‍ ലേലത്തില്‍ തന്നെ ഏറ്റെടുക്കാന്‍ ഒരു ടീമും മുന്നോട്ടുവരാത്തതിനുള്ള ഇഷാന്തിന്റെ പ്രതികരണമാണ് വീഡിയോയെന്ന് ചിലർ കളിയാക്കിയപ്പോൾ, പരീക്ഷക്കിടെ ചോദ്യപേപ്പറില്‍ ആദ്യ ചോദ്യം കാണുന്ന തന്റെ പ്രതികരണം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇഷാന്ത് ഒരു നല്ല ബൗളറേക്കാള്‍ ഒരു നല്ല അഭിനേതാവാണ് എന്നായിരുന്നു മറ്റൊരു ട്രോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button