NewsIndia

മുംബൈ ആക്രമണത്തിനു പിന്നില്‍ ആര്? വെളിപ്പെടുത്തലുമായി പാക് മുൻ എന്‍.എസ്.എ

ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിനു പിന്നില്‍ പാക് സംഘടന തന്നെയെന്ന് പാക് മുൻ എന്‍എസ്എയുടെ വെളിപ്പെടുത്തൽ. 2008 ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണെന്ന് പാകിസ്ഥാന്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ) മഹ്മൂദ് അലി ദുറാനി വെളിപ്പെടുത്തി. അതേസമയം ഇതിൽ പാകിസ്ഥാന്‍ സർക്കാരിന് യാതൊരുവിധ പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദം വിഷയമാക്കി ഡല്‍ഹിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ അന്വേഷണത്തില്‍ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ് മുംബൈ ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമായിരുന്നു. ലഷ്‌കര്‍ ഇ ത്വയിബയാണ് ആക്രമണത്തിനു പിന്നിലെന്ന ഇന്ത്യയുടെ വാദവും അദ്ദേഹം അംഗീകരിച്ചു. ആദ്യമായാണ് മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ വാദം ഒരു പാക് ഉദ്യോഗസ്ഥൻ അംഗീകരിക്കുന്നത്. പാകിസ്ഥാന്‍ കേന്ദ്രമായ പരമ്പരാഗത തീവ്രവാദ സംഘടനയാണ് ആക്രമണത്തിന് പിന്നില്‍. ഇത് നടന്നത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ്. പാകിസ്ഥാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് കൂട്ടുനില്‍ക്കില്ല. ജമാഅത്ത് ഉദ് ദവ ഹാഫിസ് സയീദിനെ പാകിസ്ഥാന്‍ ഉപയോഗിച്ചിട്ടില്ല. ഹാഫിസിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ദുറാനി പറഞ്ഞു.

മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ അന്വേഷണം നടത്തണമെന്നും ജമാഅത്ത് ഉദ് ദവാ ഗ്രൂപ്പ് തലവന്‍ ഹാഫിസ് സയീദിനെ വിചാരണ ചെയ്യാണമെന്നും ഇന്ത്യ നേരത്ത ആവശ്യപ്പെട്ടിരുന്നു. നിലവില്‍ തീവ്രവാദവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാണ് ഹാഫിസ്. നേരത്തെ 2008ല്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഹാഫിസിനെ വീട്ടുതടങ്കലിലാക്കിയിരുന്നെങ്കിലും പിന്നീട് 2009ല്‍ പാക് കോടതി ഇയാളെ മോചിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button