KeralaNews

വൈദീക പീഡനം- ഇരു രൂപതകൾ തമ്മിൽ തർക്കം രൂക്ഷം-വിവാദമൊഴിയാതെ പീഡനക്കേസ്

കണ്ണൂർ: വൈദീകന്റെ പീഡനക്കേസിൽ വിവാദം ഒഴിയുന്നില്ല.വൈദികന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടെ കുഞ്ഞിനെ വൈത്തിരി ഹോളി ഇൻഫന്റ് മേരി ദത്തെടുക്കൽ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടിട്ടുള്ള ആരോപണങ്ങളും മറ്റും മൂലം രണ്ട് അതിരൂപതകൾ തമ്മിലുള്ള തർക്കം മറനീക്കി പുറത്തു വരുന്നു. കേസിൽ പെട്ട മറ്റൊരു വൈദീകനെയും കന്യാസ്ത്രീകളെയും ഇതുവരെ പിടിക്കാൻ കഴിയാത്തത് സഭ ഇവരെ സംരക്ഷക്കുന്നതു കൊണ്ടാണെന്ന ആരോപണവും ശക്തമാണ്.

മാനന്തവാടി രൂപതയുടെ കീഴിലുള്ള ശിശുക്ഷേമസമിതിയാണ് വീഴ്ചവരുത്തിയതെന്ന് കോഴിക്കോട് ലത്തീൻ രൂപതയുടെ കീഴിലുള്ള ദത്തെടുക്കൽ കേന്ദ്രവും ദത്തെടുക്കൽ കേന്ദ്രമാണ് വീഴ്ചവരുത്തിയതെന്നു ശിശു ക്ഷേമ സമിതിയും പരസ്പരം ആരോപണം ഉന്നയിച്ചതോടെ തമ്മിലുള്ള തർക്കം പരസ്യമായി.കേസിൽ കുടുക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് തലശ്ശേരി രൂപതയും ഇതിനിടെ ആരോപണവുമായി രംഗത്തെത്തി.ശിശുക്ഷേമസമിതി ചെയർമാൻ, അംഗം എന്നിവരും ഒളിവിൽ പോയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button