India

അമിതാ ഷായുടെ വാഹനത്തിനുനേരെ ആക്രമണം

ജൂനഗഥ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാഹനത്തിന് നേരെ ആക്രമണം. രാജ്കോട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് സോംനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വാഹനത്തിനുനേരെ ചീമുട്ടയേറാണ് ഉണ്ടായത്.

പട്ടേല്‍ സമുദായക്കാരാണ് ചീമുട്ട എറിഞ്ഞതെന്നാണ് വിവരം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും സംവരണം വേണമെന്ന് ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ആക്രമണം ഉണ്ടായത്. തങ്ങളുടെ ആവശ്യം ബി.ജെ.പി നേതൃത്വം അവഗണിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button