KeralaNews

നരേന്ദ്ര മോദി മമ്മൂട്ടിയെക്കാളും മോഹൻലാലിനേക്കാളും വലിയ നടൻ; നടൻ മുകേഷ് കണ്ടെത്തുന്ന പരിഹാസം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി മമ്മൂട്ടിയെക്കാളും മോഹൻലാലിനെക്കാളും മികച്ച നടനാണെന്ന് നടനും എം.എൽ.എയുമായ എം. മുകേഷ്. ദേശീയ സിനിമാ അവാർഡിനു പരിഗണിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ മികച്ച നടനായി തിരഞ്ഞെടുക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മുകേഷിന്റെ പരിഹാസം കലർന്ന വിമർശനം നടന്നത് നിയമസഭയിലെ ബജറ്റ് ചർച്ചയിലായിരുന്നു.

നോട്ടു പിൻവലിച്ചു ദുരിതത്തിലാക്കിയ മോദി അതൊക്കെ ജനങ്ങൾക്കു ഗുണം ചെയ്തെന്നു നടിക്കുകയാണ്. കൊച്ചിയിൽ തന്റെ സഹപ്രവർത്തകയായ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ പ്രതികളെ പിടികൂടാൻ സർക്കാരിനു കഴിഞ്ഞു. സംഭവത്തിന്റെ ഏഴാം നാൾ ക്യാമറയ്ക്കു മുന്നിലേക്കു തിരിച്ചെത്താൻ ഇതു കാരണമായി. ഇൗ ധീരതയാണു കുട്ടികളും സ്ത്രീകളും പാഠമാക്കേണ്ടതെന്നും മുകേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button