India

മാര്‍ച്ച് 31ന് ശേഷം എന്തുകൊണ്ട് ജിയോ ഉപേക്ഷിക്കണം, അല്ലെങ്കില്‍ തുടരണം ; വസ്തുതകള്‍ മനസ്സിലാക്കി സ്വയം തീരുമാനമെടുക്കുക

മാര്‍ച്ച് 31ന് ശേഷം എന്തുകൊണ്ട് ജിയോ ഉപേക്ഷിക്കണം, അല്ലെങ്കില്‍ തുടരണം എന്നത് വസ്തുതകള്‍ മനസ്സിലാക്കി സ്വയം തീരുമാനമെടുക്കാം. വ്യക്തതയില്ലാത്തതും ഇടമുറിയുന്നതുമായ കോളുകളും ഇന്റര്‍നെറ്റിന്റെ വേഗത കുറയുന്നതും ഇടയ്ക്കിടെ നെറ്റ് കട്ടാകുന്നതുമൊക്കെ ജിയോയെ തള്ളിപ്പറയാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. വിപണിയില്‍ എത്തി ഏതാനും മാസം ജിയോയ്ക്കു വന്‍ ജനപ്രീതിയുണ്ടായിരുന്നുവെന്നുവേണം പറയാന്‍. എന്നാല്‍ സൗജന്യ സേവനം നീട്ടിയതുമുതല്‍ പ്രതീക്ഷിച്ചപോലുള്ളൊരു പുരോഗതി കൈാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു വേണം പറയാന്‍.

ആറു മാസത്തെ സൗജന്യ സേവനങ്ങള്‍ക്കു ശേഷം ഏപ്രില്‍ ആദ്യം മുതല്‍ റിലയന്‍സിന്റെ ജിയോ നിരക്ക് അധിഷ്ടിതമാക്കുകയാണ്. ജിയോ പ്രൈം എന്ന ഒരു പുതിയ രീതിയുമായിട്ടാണ് ജിയോ എത്തിയിരിക്കുന്നത്. മാര്‍ച്ച് 31 വരെയാണ് ജിയോ പ്രൈമില്‍ അംഗത്വമെടുക്കാന്‍ ജിയോ അവസരം നല്‍കിയിരിക്കുന്നത്. 99 രൂപ മുടക്കിയാല്‍ ജിയോ പ്രൈമില്‍ അംഗത്വമെടുക്കാം. അംഗത്വം എടുക്കുന്നവര്‍ക്കായി നിരവധി ഓഫറുകളും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആളുകളുടെ ഇടയില്‍ ജിയോയ്ക്കു വലിയ അഭിപ്രായം ഒന്നുമില്ല. ഈ ആറുമാസത്തിനുള്ളില്‍ സൗജന്യം എന്നതിനപ്പുറം ജിയോ സേവനങ്ങള്‍ തുടര്‍ന്നും അനുഭവിക്കാന്‍ തക്ക ആകര്‍ഷണീയതയെന്നുമില്ലെന്നായിരുന്നു ചിലരുടെ അഭിപ്രായം.

ജിയോ സിം മാര്‍ച്ച് 31 ന് ശേഷം വേണ്ടെന്ന് വെയ്ക്കുകയാണെങ്കില്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. നിങ്ങള്‍ ഉപയോഗിക്കുന്ന സിം പ്രീപെയ്ഡ് ആണോ പോസ്റ്റ്പെയ്ഡ് സിം ആണോ എന്ന അറിഞ്ഞിരിക്കണം. ഇതിനായി മൈ ജിയോ ആപ്പില്‍ ചെന്നശേഷം നിങ്ങളുടെ ജിയോ നമ്പറും പാസ്വേഡും ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക. ഇടതു ഭാഗത്തു നിന്നു ലഭിക്കുന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളൂടെ പ്ലാന്‍ ഏതെന്ന് തിരിച്ചറിയാന്‍ സാധിക്കും. സിം പ്രിപെയ്ഡ് ആണെങ്കില്‍ ഫോണില്‍ നിന്നും സിം കാര്‍ഡ് ഊരിയെടുത്ത ശേഷം മൂന്ന് മാസത്തിന് ശേഷം തനിയെ സിം പ്രവര്‍ത്തനരഹിതമാകും. പോസ്റ്റ്പെയ്ഡ് സിം ആണെങ്കില്‍ സിം ഡിയാക്ടിവേറ്റ് ചെയ്യാനായി കസ്റ്റമര്‍ കെയറുമായോ ജിയോ സ്റ്റോറുമായോ ബന്ധപ്പെടണം. ഇതിന് ശേഷം ഏഴു പ്രവര്‍ത്തിദിവസത്തിനുള്ളില്‍ ജിയോ സിം പ്രവര്‍ത്തനരഹിതമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button