KeralaNewsIndia

മത്സ്യത്തൊഴിലാളികൾക്ക് ബോട്ടുവാങ്ങാന്‍ ഒരു കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: മത്സ്യത്തൊഴിലാളികൾക്ക് ആത്യാധുനിക ബോട്ടുകൾ വാങ്ങുന്നതിനായി ഒരു കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പാവപ്പെട്ട മൽസ്യ തൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടിയാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി കൊണ്ട് വരുന്നത്. മുദ്രാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മത്സ്യത്തൊഴിലാളികൾക്കു ഒരു കോടി രൂപ വായ്പ നൽകുന്നത്.ചെറിയ ബോട്ടുമായി ആഴക്കടലിൽ പോയി മീൻ പിടിക്കാൻ പറ്റാത്ത സാഹചര്യത്തിൽ പലപ്പോഴും അവരുടെ വരുമാന മാർഗം തന്നെ ഇല്ലാതാകുന്നു.

അത്യാധുനിക ബോട്ടുകൾ ലഭിക്കുന്ന സാഹചര്യത്തിൽ ആഴകടലിൽ പോയി മീൻ പിടിക്കുവാൻ സാധിക്കും എന്നതാണ് ഇതിന്റെ നേട്ടം. രാജ്യത്തെ തീരപ്രദേശങ്ങളുടെ സംരക്ഷണത്തിനു നടപടികൾ സ്വീകരിക്കുമെന്നും സാഗർമാല പദ്ധതി ആരംഭിക്കുന്നതിനായി എട്ട് ലക്ഷം കോടി രൂപ അനുവദിക്കുമെന്നും ദമൻ ആൻഡ് ദിയുവിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button