KeralaNews

ബാഗ് മോഷ്ടിച്ച കള്ളനോട് വിദ്യാര്‍ഥിയുടെ അപേക്ഷ; ദയവുചെയ്ത് ആ സര്‍ട്ടിഫിക്കറ്റുകള്‍കൂടി തിരിച്ചുനല്‍കൂ, പ്ലീസ്…

തൃശൂർ : തന്റെ ബാഗ് മോഷ്ടിച്ച കള്ളനോട് അപേക്ഷിച്ചിരിക്കുകയാണ് വിദ്യാർഥി. ‘ ആ ബാഗിലുള്ള സർട്ടിഫിക്കറ്റുകൾ എന്റെ ജീവിതമാണ്. നശിപ്പിച്ചു കളയരുതേ.. പ്ലീസ്.’ തന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റും ആധാർ കാർഡുമടങ്ങിയ ബാഗ് മോഷ്ടിച്ച കള്ളനോടാണ് വിദ്യാർഥിനിയുടെ അഭ്യർഥന.

ഒരാഴ്ച മുൻപു തൃശൂരിൽ പ്രവേശനപരീക്ഷാ പരിശീലനത്തിനെത്തിയ പത്തനംതിട്ട പന്തളം മണ്ണിൽപറമ്പിൽ സ്വദേശിയായ വിദ്യാർഥിനിയുടെ ബാഗാണ് നഷ്ടപ്പെട്ടത്. പത്താം ക്ലാസ് –പ്ലസ്ടു സർട്ടിഫിക്കറ്റുകൾ, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, വസ്ത്രങ്ങൾ, പണം എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. രണ്ടുദിവസം മുൻപ് സ്വന്തം വിലാസത്തിൽ ആധാർ കാർഡ് തിരിച്ചുകിട്ടി. സർട്ടിഫിക്കറ്റുകൾ കൂടി തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥിനി. ബാഗ് നഷ്ടപ്പെട്ടതായി ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button